Wed. Jul 30th, 2025

ഭദ്രകാളീ സുപ്രഭാതം Bhadrakali Suprabhaatham Malayalam Lyrics


ഭദ്രകാളീ സുപ്രഭാതം Bhadrakali Suprabhaatham Malayalam Lyrics. Devotional song of Goddess Bhadrakali Devi – the Hindu goddess considered to be the auspicious and fortunate form of Adi Shakti who protects the good, known as Bhadra. 

ഭദ്രം ത്രിഭുവനവാസികൾക്കുമരുളാൻ,

ഭൂവിൽ വന്നമരുന്ന ദേവവനിതേ,

ഭാനുവുദിച്ചിതു പൂർവ്വശൈലശിഖരേ,

ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം.(1)

ഭാഗ്യം ഭക്തനു മേൽക്കുമേൽ ചൊരിയുവാൻ

കാരുണ്യാരുണരശ്മി ഭൂമി തഴുകാൻ,

ഭാസുരമായ സുദിനം ഇതിന്നു പുലരാൻ,

ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം.(2)

ഭിന്നത തങ്ങളിലുള്ളതൊക്കെ നീക്കി

നന്മകളുള്ളിൽ നിരന്തരം വളർത്താൻ,

വന്നുതൊഴുന്നു തവാന്തികേ പ്രഭാതേ,

ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം.(3)

ഭീതികളായിരമുണ്ടെതിർത്തു നേരിൽ

മർത്ത്യനു ജീവിതമോർക്കിൽ യുദ്ധരംഗം,

മാമക സായകമൊന്നു നാമമന്ത്രം

ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം.(4)

ഭുവനഗതിക്കു നിമിത്തമായ തായേ,

സുലളിതനാമസഹസ്രകോടി കീർത്തേ

അഗണിതഗുണഗണ ശോഭിസൽച്ചരിത്രേ

ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം.(5)

ഭൂവിതിൽ വന്നു പിറന്നു നിന്റെ കൃപയാൽ

ചെയ്യുന്നൂ ചില കർമ്മമൊക്കെ വിധിയാൽ

ചേരട്ടേ ചരണങ്ങളിൽ സകലവും

ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം.(6)

ഭൃഗുസനകാദിമുനീശ്വരപൂജിതം ശ്രീ –

മൃദുചരണാംബുജമംബികേ പ്രപദ്യേ

ഭവഭയനാശിനി ഭാനുചന്ദ്രനേത്രേ,

ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം.(7)

ഭേഷജമാം തവ പുണ്യപാദതീർത്ഥം

ഏകിടുമാശ്രിതനല്പമല്ല സൗഖ്യം

കേണുതൊഴുന്നടിയങ്ങൾ നിന്റെ നടയിൽ

ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം.(8)

ഭൈരവി ലക്ഷ്മി സരസ്വതി ഭവാനി

ബഹുവിധരൂപമിയന്ന ഭദ്രകാളീ,

ത്രിഭുവനമൊക്കെ നിറഞ്ഞ വിശ്വരൂപേ

ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം.(9)

ഭൗമാ ദേവി കനിഞ്ഞു തൃക്കടാക്ഷം

ചൊവ്വാദോഷമകന്നിടാൻ തരേണം

നോവും മാനസമാല്ല്യമാശു ചാർത്താം,

ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം.(10)

ഭംഗിയെഴുന്നൊരു മേനി കണ്ടുകൂപ്പാൻ

ഭക്തജനങ്ങളനേകമുണ്ടു നില്പൂ,

ഭവ്യസുമന്ദിരവാസിനീ ഭവാനീ

ഭദ്രകാളീ ഭവാനീ മമ മാതേ തവ സുപ്രഭാതം. (11)

ഭക്തിയൊടേ ഭവനങ്ങളിൽ നിത്യവും,

സജ്ജനമിസ്തുതി കേട്ടുണർന്നിടാനായ്

തൃച്ചരണങ്ങളിലർപ്പണം ഭവാനീ,

ഭദ്രകാളീ ഭവാനീ മമ മാതേ തവസുപ്രഭാതം…. (12)

Related Post

Leave a Reply

Your email address will not be published. Required fields are marked *