ധന്വന്തരി കീർത്തനം Dhanvantari Keerthanam Malayalam Lyrics


ധന്വന്തരി കീർത്തനം Dhanvantari Keerthanam Malayalam Lyrics. ആരോഗ്യത്തിനും രോഗശാന്തിക്കും വേണ്ടി ആരാധിക്കപ്പെടുന്ന ധന്വന്തരി. ധന്വന്തരി ഭഗവാൻ്റെ മനോഹരമായ കീർത്തനങ്ങളിൽ ഒന്നാണ് അഷ്ടവൈദ്യപ്രഭോ വ്യാധി മാറ്റും വിഭോ എന്ന ഈ കീർത്തനം.  

ധന്വന്തരി കീർത്തനം

അഷ്ടവൈദ്യപ്രഭോ

വ്യാധി മാറ്റും വിഭോ

ഇഷ്ടദാനേശ്വരാ ധന്വന്തരേ

എന്റെ കഷ്ടകാലങ്ങൾ നീക്കി

ശിഷ്ടമീ ജീവനെ തുഷ്ടിയോടെന്നും

കാത്തുകൊള്ളേണമേ…

അഷ്ടവൈദ്യപ്രഭോ….

അഷ്ടിക്കു വകയേകി ആയുസ്സും ആരോഗ്യവും

പുഷ്ടമോദം നല്കും

ഇഷ്ട ദൈവമേ…

ദുഷ്ട സംസർഗ്ഗം ഒഴിച്ചെന്നും

ശ്രേഷ്ഠമാം കർമ്മങ്ങളെ

സത്യമായ് പുലർത്തേണം

സദ് ഗുരുവേ…

അഷ്ടവൈദ്യ പ്രഭോ…

പാലാഴി വാസന്റെ ജീവാംശമേ

അനന്ത ബ്രഹ്മാണ്ഡനാഥാ

സാക്ഷാത് നാരായണ…

സമസ്ത ദുഃഖങ്ങൾ

അവിടുത്തെ നടയിലെൻ

കാണിക്ക കനിയേണം

കരുണാ സാഗരമേ…

അഷ്ടവൈദ്യ പ്രഭോ

വ്യാധി മാറ്റും വിഭോ

ഇഷ്ടദാനേശ്വരാ ധന്വന്തരേ

എന്റെ കഷ്ടകാലങ്ങൾ നീക്കി

ശിഷ്ടമീ ജീവനെ തുഷ്ടിയോടെന്നും

കാത്തു കൊള്ളേണമേ

ധന്വന്തരി കീർത്തനം Dhanvantari Keerthanam Malayalam Lyrics

Leave a Reply

Your email address will not be published. Required fields are marked *